Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ  പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാത്രി ഏഴ് മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയിൽ വൈകീട്ട് ആറ് മണിവരെമാത്രമേ പ്രചാരണം നടത്താവൂ. നാളെ നിശബ്ദ പ്രചാരണമാണ്.


Also Read: Kerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ റോഡ് ഷോ നടത്തി വോട്ട് ഒന്നു കൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ രാഹുൽ ഗാന്ധി സംസ്ഥാനത്ത് ഉണ്ട്.  രാഹുൽ ഗാന്ധി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ആളുകളെ അഭിസംബോധന ചെയ്യും. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിനിമാ താരങ്ങളെ കൊണ്ടുവന്നാണ് എൽഡിഎഫിന്റെ പ്രചാരണം.  


Also Read: OMG! TB ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവതിയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ചത്! 


എൻഡിഎക്കായും ഇന്ന് പ്രമുഖ കേന്ദ്രനേതാക്കൾ കളത്തിലിറങ്ങുന്നുണ്ട്. എന്തായാലും എല്ലാ പാർട്ടികളും അവസാനഘട്ട തന്ത്രങ്ങൾ മെനയാനുള്ള തിരക്കിലാണ്.  സർവേകൾ നോക്കുകയാണെങ്കിൽ എൽഡിഎഫിന് നല്ല പ്രതീക്ഷയാണ്.  എങ്കിലും വളരെയധികം ജാഗ്രതയിലാണ് പാർട്ടി.  


കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കാഴ്ച വച്ച ക്രമാതീതമായ വളർച്ചയാണ് ബിജെപിയുടെ പ്രതീക്ഷ.  അതുതന്നെയാണ് പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്‌ടിക്കാനായതും എന്ന് ഉറപ്പിച്ചുതന്നെ പറയാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക