Kerala Assembly Election 2021: തിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എറണാകുളം നിയോജക മണ്ഡലത്തിലെ എൽഡിഎ സ്ഥാനാർഥി പത്മജ എസ് മേനോൻ വോട്ടർമാരോട് ബോട്ടിൽ വച്ച് സംവദിച്ചു.
ബോട്ടിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ പത്മജയ്ക്ക് ഒപ്പം ഒത്തുകൂടുകയും ഒപ്പം അവർ അവരുടെ പ്രശ്നങ്ങൾ പത്മജയും ആയി പങ്കുവയ്ക്കുകയും ചെയ്തു.
അവരോട് പത്മജ കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസനപദ്ധതികൾ, ജനക്ഷേമ പദ്ധതികൾ, സ്ത്രീകളുടെയും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായുള്ള നൈപുണ്യ വികസനത്തിനുള്ള പദ്ധതികൾ അങ്ങനെ വിവിധ പദ്ധതികളെക്കുറിച്ച് പത്മജ സമ്മതിദായകരോട് വിശദീകരിച്ചു.
ബിജെപിക്ക് (BJP) എതിരെ ഇടതുപക്ഷവും കോൺഗ്രസും നടത്തുന്ന പ്രചാരണങ്ങൾ തുറന്നുകാട്ടി ബിജെപിക്ക് എതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനും ജനങ്ങൾക്ക് ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും ഈ സംവാദത്തിലൂടെ പത്മജയ്ക്ക് കഴിഞ്ഞുവെന്നുവേണം പറയാൻ.
Also Read: Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി
പത്മജ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്ത് വന്നതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് എറണാകുളം മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബോട്ടിൽ പത്മജ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവരുമായി സംവദിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചുമൊക്കെ പത്മജ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല തനിക്ക് എറണാകുളത്തെ സംബന്ധിച്ച വികസന കാഴ്ചപ്പാടുകൾ ഒത്തുകൂടിവരോട് പത്മജ വിശദീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.