Kerala Assembly Election 2021: തവനൂരിൽ ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ തന്നെ മത്സരിക്കും,വിവാദങ്ങൾക്കൊടുവിൽ തീരുമാനത്തിൽ വ്യക്തത
മത്സരത്തിനുണ്ടെങ്കിലും താൻ ചാരിറ്റി പ്രവർത്തനം തുടരുമെന്ന് നേരത്തെ തന്നെ ഫിറോസ് വ്യക്തമാക്കിയിരുന്നു
മലപ്പുറം: തവനൂരിൽ കെ.ടി ജലീലിനെതിരെ (Kt Jaleel) ഫിറോസ് കുന്നമ്പറമ്പിൽ തന്നെ സ്ഥാനാർഥിയാകും. യൂത്ത് കോൺഗ്രസ്സിൻറെയടക്കം ശക്തമായ എതിർപ്പിനിടെയാണ് യു.ഡി.എഫിൻറെ തീരുമാനം.യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ പിന്മാറുകയാണെന്ന് കഴിഞ്ഞദിവസം ഫിറോസ് തന്നെ പറഞ്ഞിരുന്നെങ്കിലും.
തിങ്കളാഴ്ചയോടെ ഇതിൽ യു.ഡി.എഫ് (Udf) നേതൃത്വം വ്യക്ത വരുത്തുകയായിരുന്നു. കോൺഗ്രസ്സ് നേതൃത്വം നേരിട്ട് ഇടപെട്ടാണ് ഇതിൽ വ്യക്ചതമായ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഒൌദ്യോഗികമായ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നാണ് സൂചന. മത്സരത്തിനുണ്ടെങ്കിലും താൻ ചാരിറ്റി പ്രവർത്തനം തുടരുമെന്ന് നേരത്തെ തന്നെ ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നിട് മലപ്പുറം യൂത്ത് കോൺഗ്രസ്സിൻറെയടക്കം പ്രതിഷേധം എത്തിയതോടെ പതിയെ മത്സരത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.
പാലക്കാട് (Palakkad) ജില്ലയിലെ ആലത്തൂർ സ്വദേശിയായി ഫിറോസ് ആദ്യകാലത്ത് മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു . അദ്ദേഹം വികലാംഗ കോർപറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തിൽ ഫിറോസിനെ സൃഷ്ടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...