Kerala Assembly Election 2021: അങ്ങിനെ കുടുംബശ്രീയെ വെച്ച് വോട്ട് പിടിക്കണ്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും

ഈ യോഗങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുകയോ വോട്ട് അഭ്യർത്ഥിക്കുകയോ  ചെയ്താൽ പെരുമാറ്റ ചട്ടലംഘനത്തിന്റെ പരിധിയിൽവരും. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 03:56 PM IST
  • തൊഴിൽ സംബന്ധമായോ പദ്ധതി നിർവഹണങ്ങളുടെ ഭാഗമായോ അംഗങ്ങളുടെ യോഗം ചേരുന്നതിൽ തടസ്സമില്ല
  • യോഗങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുകയോ വോട്ട് അഭ്യർത്ഥിക്കുകയോ ചെയ്താൽ പെരുമാറ്റ ചട്ടലംഘനത്തിന്റെ പരിധിയിൽവരും
  • ദുർവിനിയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാകും
Kerala Assembly Election 2021: അങ്ങിനെ കുടുംബശ്രീയെ വെച്ച് വോട്ട് പിടിക്കണ്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ (Kerala Assembly Election)  ഭാഗമായി പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് വോട്ട് പിടിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കുടുംബശ്രീയുടെ അടക്കം എല്ലാ പ്രവർത്തനങ്ങളിലും കമ്മഷൻ കർശനമായ നിരീക്ഷണത്തിന് ഒരുങ്ങുകയാണ്.രാഷ്ട്രീയ മുതലെടുപ്പിനായി കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നതയുള്ള  പരാതികൾ നിലനിൽക്കെയാണ് ഈ നീക്കം. സി.പി.എമ്മിനടക്കം കുടുംബശ്രീയിലും,തൊഴിലുറപ്പ് പദ്ധതിയിലുമുള്ള സ്വാധീനം വളരെയധികം ഇതിനിടയിൽ വിവാദങ്ങളുണ്ടാക്കിയിരുന്നു.

തൊഴിൽ (Labour) സംബന്ധമായോ  പദ്ധതി നിർവഹണ ങ്ങളുടെ ഭാഗമായോ  അംഗങ്ങളുടെ യോഗം ചേരുന്നതിൽ  തടസ്സമില്ല. എന്നാൽ ഈ യോഗങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുകയോ വോട്ട് അഭ്യർത്ഥിക്കുകയോ  ചെയ്താൽ പെരുമാറ്റ ചട്ടലംഘനത്തിന്റെ പരിധിയിൽവരും. സർക്കാർ പദ്ധതികൾ രാഷ്ട്രീയപരമായി ദുർവിനിയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു ഈ പരിപാടികളിൽ പങ്കെടുത്ത അംഗങ്ങൾക്കും  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാകും. ഇതിനായി ജില്ലാകേന്ദ്രങ്ങളിൽ പരാതിപരിഹാര സെല്ലും മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്.

ALSO READ : Kerala Assembly Election 2021 : മാവേലിക്കരയിലെ ബിജെപിയുടെ സ്ഥാനാ‍‍ർഥിയെ കണ്ട് ഞെട്ടി സിപിഎം, രണ്ടാഴ്ചയ്ക്ക് മുമ്പ് കേന്ദ്ര സ‍ർക്കാരിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയം​ഗം ബിജെപിയുടെ സ്ഥാനാ‍‍‍ർഥി

ഗ്രാമസഭകളുടെ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ വ്യക്തിഗത ആനുകൂല്യ വിതരണത്തിന്റെ  പേരിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നു ണ്ടോയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) അധികൃതർ പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ജനപ്രതിനിധികൾ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജനപ്രതിനിധികൾ ഇവ മുഖവിലക്കെടുക്കുന്നില്ലെന്ന്  പരാതിയുണ്ട്. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  പരാതി പരിഹാര സെല്ലുകളിലും  ഇതുസംബന്ധിച്ച പരാതികൾ എത്തിയിട്ടുണ്ട്.  ഇതിനാൽ   സർക്കാർ അനുബന്ധ പ്രവർത്തനങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. സർക്കാർ സ്ഥാപനങ്ങളുടെ സ്വാഭാവിക നടപടിക്രമങ്ങൾക്ക്  തടസ്സമുണ്ടാകില്ല.

ALSO READ : Kerala Assembly Election 2021: സസ്പെൻസുകൾ തീർന്നു, കോൺഗ്രസ് സ്ഥനാർഥികളെ പ്രഖ്യാപിച്ചു, നേമത്ത് കെ മുരളിധരൻ, ഉമ്മൻ ചാണ്ടി പുതുപ്പള്ളി, രമേശ് ചെന്നിത്തല ഹരിപ്പാട്

അതേസമയം സ്ഥാനാർഥി  പ്രഖ്യാപനത്തോടെ കുടുംബശ്രീ,തൊഴിലുറപ്പ്,മറ്റ് സംഘടനകൾ എന്നിവിടങ്ങളിലെല്ലാം ഇറങ്ങി പാർട്ടികൾ വോട്ട് ചോദിക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിവരം. ഇതിനെ എങ്ങിനെ തടയിടാം എന്നാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കമ്മീഷനും ചേർന്ന് ആലോചിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News