Kerala Assembly Election 2021: ഒടുവില്‍ ശക്തനെ കണ്ടെത്തി Congress, നേമത്ത് കെ മുരളീധരന്‍ തന്നെ..!!
കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവ് ആരെന്ന ചോദ്യത്തിനും അങ്ങനെ ഉത്തരമായി.... അതായത് കേരളത്തിലെ ഹിറ്റ് മണ്ഡലമായ നേമത്ത് മത്സരിക്കുക കെ മുരളീധരന്‍ തന്നെ...!!
New Delhi / തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവ് ആരെന്ന ചോദ്യത്തിനും അങ്ങനെ ഉത്തരമായി.... അതായത് കേരളത്തിലെ ഹിറ്റ് മണ്ഡലമായ നേമത്ത് മത്സരിക്കുക കെ മുരളീധരന്‍ തന്നെ...!!
തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കും വിരാമമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമായെന്ന് സൂചന. ദിവസങ്ങളായി നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം, ഡല്‍ഹിയില്‍ തങ്ങുന്ന KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമായത്.
സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേമത്ത് കെ. മുരളീധരന്‍ (K Muraleedharan) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി മുരളിയെ നേരത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. സീറ്റുകളെച്ചൊല്ലി പരാതിയുയര്‍ന്ന തൃപ്പൂണിത്തുറയിലും കൊല്ലത്തും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും സ്ഥാനാര്‍ത്ഥികളാകും. കൊല്ലത്ത് മത്സരിക്കാനിരുന്ന പി.സി.വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.
ഞായറാഴ്ച രാവിലെ 11ന് മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പട്ടാമ്പി, നിലമ്പൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാകും കെപിസിസി അദ്ധ്യക്ഷന്‍ പ്രഖ്യാപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...