Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ  സമർപ്പണത്തിനുള്ള (Nomination) സമയം ഇന്നത്തോടെ അവസാനിക്കും.  ഇന്ന് 3 മണിവരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയമുള്ളത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ മുതൽ സൂക്ഷ്മ പരിശോധന നടത്തും.  വിവിധ മണ്ഡലങ്ങളിലായി ഇന്നലെവരെ 750 പേരാണ് പത്രിക സമർപ്പിച്ചത് എന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് പട്ടിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ചവരെയാണ്.  


ഇടതിലെ മിക്ക സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. കൂടാതെ ഏത് മുന്നണിയിൽ നിന്നായാലും പത്രിക നൽകാനുള്ളവർ ഇന്ന് നൽകും.


Also Read: Kerala Assembly Election 2021: Postal Vote എങ്ങിനെ ചെയ്യാം ? ആർക്കൊക്കെയാണ് തപാൽ വോട്ടിനുള്ള യോഗ്യത?


തിങ്കളാഴ്ച മൂന്നുമണി കഴിയുന്നതോടെ തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) ആരൊക്കെ മത്സരിക്കും എന്നതിന്റെ ഒരു പൂർണ്ണരൂപം തെളിയും. സംസ്ഥാനത്ത് ഏപ്രിൽ 6 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  


ഇന്ന് എൽഡിഎഫ് (LDF) പ്രകടന പത്രിക പുറത്തിറക്കും.  പ്രകടനപത്രികയിൽ ക്ഷേമ പദ്ധതികളും വികസന തുടർച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും.  ഇന്ന് നാലുമണിയോടെ എകെജി സെന്ററിൽ മുന്നണി നേതാക്കൾ പ്രകടന പത്രിക പ്രകാശനം ചെയ്യും.  


പ്രകടനപത്രികയിൽ ക്ഷേമ പദ്ധതികളും വികസന തുടർച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.