കോഴിക്കോട്: ബാലുശേരിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിൻ ദേവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കേരളം നിയമസഭാ തെരഞ്ഞെടുപ്പ് 2021ന്റെ (Kerala Assembly Election Result 2021) വോട്ടെണ്ണൽ പുരോഗമിക്കെ ഉടുമ്പന്ചോലയിൽ എംഎം മണി വിജയിച്ചു. ഇരുപത്തിയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് എംഎം മണി തന്റെ എതിർ സ്ഥാനാർഥിയായ ഇഎം അഗസ്തിയെ തോൽപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത് കൂടാതെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ചു. അയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്, VVPAT മേഷീനുകൾ എണ്ണികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ  വിജയത്തെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനവും അൽപസമയത്തിനകം ഉണ്ടാകും. മുസ്ലിം ലീഗ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിം കുട്ടിയെയാണ് തോൽപ്പിച്ചത്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ് വിജയിച്ചു.


കേരളത്തിൽ എൽഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം. കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി  ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന് സർവാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.