കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമാണ് പാലായില്‍ കാണുന്നത്.  ജോസ് കെ മണിക്കെതിരെ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കേരള കോണ്‍ഗ്രസ് ഇടതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ജോസ് കെ മാണി ഒരിക്കൽ പോലും ചിന്തിച്ചുകാണില്ല ഇങ്ങനൊരു തിരിച്ചടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തായാലും ഇതുവരെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാണി സി കാപ്പന്‍ പതിനായിരത്തിലേറെ വോട്ടുകൾക്ക് ശക്തമായ മുന്നേറുകയാണ്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണി ലീഡ് നേടിയത്.  


Also Read: Kerala Assembly Election 2021 Result Live: ബാലുശേരിയിൽ ധർമജന് തോൽവി, വിജയിച്ച് സച്ചിൻ ദേവ്


കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ്.കെ മാണി നേരിട്ട അതേ തിരിച്ചടി ഇത്തവണയും പിന്തുടരുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  കേരള കോണ്‍ഗ്രസിന്റെ അമരക്കാരനായിരുന്ന കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 


അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.  


കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിൽ രാഷ്ട്രീയ പോര് തുടങ്ങിയത്.  പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി കയ്യടക്കിയ മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം വലിയ അടിയാകുകയായിരുന്നു.  തുടർന്നാണ് അദ്ദേഹം യുഡിഎഫിലേക്ക് ചുവടുമാറ്റിയത്.  എന്തായാലും മാണി സി കാപ്പന്റെ മുന്നേറ്റം ഇടതുമുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.