വയനാട്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ആദ്യ ഫലസൂചനകളില്‍ യുഡിഎഫ് മുന്നേറുന്നു. മാനന്തവാടി മണ്ഡലത്തില്‍ പികെ ജയലക്ഷ്മിയും ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും കല്‍പ്പറ്റ മണ്ഡലത്തില്‍ അഡ്വ. ടി സിദ്ദിഖും മുന്നേറുന്നു. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തൃശൂരിലും എൽഡ‍ിഎഫ് മുന്നേറുന്നു. നിലവിലെ ലീഡ് നില എൽഡിഎഫ് 93, യുഡിഎഫ് 45, എൻഡിഎ രണ്ട് എന്ന നിലയിലാണ്. കുണ്ടറയിൽ പിസി വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു. പൂഞ്ഞാറിൽ പിസി ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉടുമ്പചോലയിൽ എംഎം മണിയുടെ ലീഡ് 15,000 കടന്നു. നേമത്തും പാലക്കാട്ടും എൻഡിഎ ലീഡ് നിലനിർത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.