തിരുവനന്തപുരം:  സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ UDF യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  വൈകുന്നേരം മൂന്ന് മണിയ്ക്കായിരിക്കും യോഗം എന്നാണ് റിപ്പോർട്ട്.  ഇന്നത്തെ യോഗത്തിൽ ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ യുഡിഎഫ് (UDF) യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്.  ജോസഫ് വിഭാഗം 12 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.  യോഗത്തിൽ പ്രകടനപത്രിക സംബന്ധിച്ച ചർച്ചകളും ഇന്നുണ്ടാകും.  


Also Read: TV Rajesh MLA യും DYFI നേതാവ് Mohammed Riyas നെയും Remand ചെയ്തു, 2016ൽ നടന്ന കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്


ചങ്ങനാശേരി വിട്ട് നല്‍കില്ലെന്ന ഒറ്റ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് (PJ Joseph) വിഭാഗം. എന്നാൽ സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സി എഫ് തോമസ് എംഎല്‍എയുടെ സഹോദരനായ സാജൻ ഫ്രാൻസിസ്.  അതുപോലെ കോട്ടയത്തും നാല് സീറ്റ് വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്.  


എന്തായാലും സീറ്റ് വിഷയത്തിലുള്ള തർക്കങ്ങൾ ഇന്നത്തെ യോഗത്തിൽ പരിഹരിക്കും എന്നാണ് പ്രതീക്ഷ.  ജോസഫിനെ അനുനയിപ്പിക്കാൻ കഴിയുമോ അത് പാർട്ടിയ്ക്ക് തലവേദനയാകുമോയെന്ന് ഇന്നത്തെ ചർച്ചയ്ക്ക് ശേഷം അറിയാം. സ്​​ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ളി​ലേ​ക്ക്​ കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം കടന്ന​തോ​ടെയാണ് പ​ല​യി​ട​ത്തും പൊ​ട്ടി​ത്തെ​റി തുടങ്ങിയത് തന്നെ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക