തിരുവനന്തപുരം:  വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty).


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ്   (UDF) അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കുമെന്നും  സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും  ആദ്ദേഹം പറഞ്ഞു.   


LDF സര്‍ക്കാര്‍ ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണ്.  സംസ്ഥാനത്തെ യുവാക്കള്‍ സര്‍ക്കാരിന് എതിരായി.  തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് സര്‍ക്കാരിന് അഹങ്കാരമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  2019ലെ  ലോകസഭ  തിരഞ്ഞെടുപ്പിലെ വിജയം  യുഡിഎഫ്  ആവര്‍ത്തിയ്ക്കുമെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.


സംസ്ഥാന മുസ്ലീം ലീഗിനും UDFനും   കരുത്തുപകരാന്‍  എം പി സ്ഥാനം  രാജിവച്ച്  കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമായിരിയ്ക്കുകയാണ്.   


Also read: Kerala Assembly Election 2021: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച കേരളത്തില്‍, തീയതികള്‍ 15ന് ശേഷം പ്രഖ്യാപിക്കും


അതേസമയം, നിയമസഭ  തിരഞ്ഞെടുപ്പ് അടുത്തതതോടെ സംസ്ഥാനത്ത്  രാഷ്ട്രീയ രംഗം ചൂടുപിടിയ്ക്കുകയാണ്.  സംസ്ഥാനത്തെ നിര്‍ണ്ണായക പാര്‍ട്ടികളായ  UDF, LDF, BJP എന്നീ മൂന്നു പാര്‍ട്ടികളും സ്ഥാനാര്‍ഥി  നിര്‍ണ്ണയ ചര്‍ച്ചകളില്‍ സജീവമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.