തിരുവനന്തപുരം: തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) സമയത്താണ് കൃത്യമായി രാഷ്ട്രീയ നേതാക്കളുടെ സ്വത്തു വിവരങ്ങൾ കൂടി മനസ്സിലാക്കാനാവുന്നത്. നാനമനിർദ്ദേശ പത്രികക്കൊപ്പം നൽകുന്ന സത്യവാങ്ങ്മൂലത്തിൽ ഇതെല്ലാം അടങ്ങിയിട്ടുണ്ടാവും. പലരും പല വിധത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ കണക്കുകാണിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അദ്ദേഹത്തിൻറെ  സ്വത്ത് എന്തൊക്കെയെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി വിജയൻ (Pinarayi Vijayan) 78 സെന്റ് ഭൂമിയും വീടുമാണ് പിണറായിയിലുള്ളതെന്നാണ് ധർമ്മടത്ത് അദ്ദേഹം സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലുളള്ളത്. ഭാര്യ കമലക്ക് ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയുമുണ്ട്. തലശേരി എസ്.ബി.ഐയില്‍ 78048.51 രൂപയും പിണറായി സര്‍വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപ വിലവരുന്ന 1000 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറുമുണ്ട്.


100 രൂപ വിലവരുന്ന ഒരു ഓഹരി പിണറായി ഇന്റസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ണൂര്‍ (Kannur) ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിയിലുമുണ്ട്. സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 204048.51 രൂപയുടെ നിക്ഷേപമുണ്ട്.


ALSO READ: Kerala Assembly Election 2021 : മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പത്രിക സമർപ്പിച്ചു, സ്ഥാനാ‍‍ർഥിയെ കണ്ടെത്താനാകാതെ UDF


ധർമ്മടത്ത് നിന്നാണ് പിണറായി മത്സരത്തിനെത്തുന്നത്. 2016ൽ മണ്ഡലത്തിൽ  പോൾ ചെയ്ത 56.4% വോട്ടും പിണറായി വിജയൻ സ്വന്തമാക്കിയിരുന്നു. 37,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ധർമ്മടത്ത് മുഖ്യമന്ത്രി വിജയം സ്വന്തമാക്കിയത്. 


ALSO READ : Kerala Assembly Election 2021 : മാവേലിക്കരയിലെ ബിജെപിയുടെ സ്ഥാനാ‍‍ർഥിയെ കണ്ട് ഞെട്ടി സിപിഎം, രണ്ടാഴ്ചയ്ക്ക് മുമ്പ് കേന്ദ്ര സ‍ർക്കാരിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയം​ഗം ബിജെപിയുടെ സ്ഥാനാ‍‍‍ർഥി


26മത്തെവയസ്സിലാണ് അദ്ദേഹം കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമാകുന്നത്. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.