Alappuzha : ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാർഥികളെ പ്രതീക്ഷിച്ചെങ്കിലും ഒരിക്കലും അത് CPM ൽ നിന്ന് തന്നെ ഇത്രയുണ്ടാകുമെന്ന് ആരും കരുതിയില്ല. അതിനുദ്ദാഹരണമാണ് Alappuzha ജില്ലയിൽ Mavelikara യിൽ സംഭവിച്ചിരിക്കുന്നത്.
മാവേലിക്കര ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐയുടെ ജില്ല കമ്മിറ്റി അംഗവുമായ കെ സഞ്ജുവിനെയാണ്. നേരത്തെ ഇടുക്കിയിൽ നിന്നുള്ള എസ് സി പ്രവർത്തകനെ മാവേലിക്കരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കവെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള സഞ്ജുവിന്റെ ബിജെപി സ്ഥാനാർഥിത്വം.
ബിജെപി പുറത്ത് വിട്ട സഞ്ജു എന്ന് മാത്രമാണ് പേര് നൽകിയിരുന്നത്. എല്ലാവരും ആരാണ് ഈ സ്ഥനാർഥിയെന്ന് ആന്വേഷിക്കുമ്പോഴായിരുന്നു സിപിഎം അക്ഷരാർഥത്തിൽ ഞെട്ടി പോകുന്ന ഈ സ്ഥാനർഥിത്വം. കൂടാതെ മാവേലിക്കരയുടെ എൽഡിഎഫ് സ്ഥാനാർഥിയായ എം എസ് അരുൺകുമാറിന്റെ കൂടെ ഡിവൈഎഫ്ഐ ജില്ല കമ്മറ്റിയംഗമായി പ്രവർത്തിക്കുകയായിരുന്നു സഞ്ജു.
എന്താണ് സഞ്ജുവിന്റെ സ്ഥാനാർഥിത്വത്തിന്റെ പിന്നിലുള്ള യാഥാർഥ കാരണമെന്ന് സിപിഎമ്മിനും ഇതുവരെ കൃത്യമായ ധാരണയില്ല. അടി ഒഴുക്കിന്റെ കാരണ വ്യക്തമല്ലെന്നാണ് സിപിഎം വൃത്തങ്ങൾ അറിയിക്കുന്നത്. സഞ്ജുവിനെ കൂടാതെ മറ്റൊരു സിപിഎം പ്രവർത്തകനും എൽഡിഎഫ് വിട്ട് എൻഡിഎയുടെ സ്ഥാനാർഥിയായിട്ടുണ്ട്.
തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ മുൻ ചേർത്തല ഏരിയ പ്രസിഡന്റും മപുത്തോർവട്ടം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പി എസ് ജ്യോതിസാണ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർഥിയായിരിക്കുന്നത്. ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർഥിയാണ്.
ALSO READ : ലതികാ സുഭാഷുമായി ചർച്ച നടത്തുമെന്ന് മുല്ലപ്പള്ളി, തലമുണ്ഡനം ചെയ്തത് സീറ്റ് കിട്ടാഞ്ഞിട്ടായിരിക്കില്ല
എം എസ് അരുൺ കുമാറാണ് മാവേലിക്കരയിൽ എൽഡിഎഫിന്റെ സ്ഥാനാർഥി. കോൺഗ്രസിനായി കെ.കെ ഷാജുവാണ് മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ് രണ്ട് പ്രവിശ്യമായി സിപിഎം ഭരിക്കുന്ന മണ്ഡലമാണ് മാവേലിക്കര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...