Kerala Assembly Election Result 2021 Live: Kayamkulam ത്തെ ലീഡ് നില മാറി മറിയുന്നു; അരിതയും പ്രതിഭയും ഇഞ്ചോടിഞ്ച്
ഇപ്പോൾ യു പ്രതിഭഹരി 2000 വോട്ടുകൾക്ക് മുന്നേറുന്നുണ്ടെങ്കിലും പ്രവചനാതീതമായ ലീഡ് നിലയാണ് കായംകുളത്ത് ഉണ്ടായി കൊണ്ടിരിക്കുന്നത്.
Kerala Assembly Election 2021 വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കായംകുളത്തെ ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യു പ്രതിഭ ഹരി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നെങ്കിലും പിന്നീട് അരിത ബാബുവും വോട്ട് നിലയിൽ മുന്നേറിയിരുന്നു. ഇപ്പോൾ യു പ്രതിഭഹരി 2000 വോട്ടുകൾക്ക് മുന്നേറുന്നുണ്ടെങ്കിലും പ്രവചനാതീതമായ ലീഡ് നിലയാണ് കായംകുളത്ത് ഉണ്ടായി കൊണ്ടിരിക്കുന്നത്.
അരിത ബാബുവിനും വിവിധ ഇടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നിലനിരത്തുന്നുണ്ട്. രണ്ടാം ഘട്ട വോട്ടെണ്ണൽ അവസാനിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എൽഡിഎഫ് തരംഗം അലയടിക്കുകയാണ്. ഇത്തവണയും 2016 ലെ അതെ സീറ്റ് നിലവാരത്തിൽ തന്നെ കേരളത്തിൽ എൽഡിഎഫ് മുന്നേറി കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം.കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന്സർവ്വാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ.
എൽഡിഎഫ് കോട്ടയായ കണ്ണൂരിലെ വടകരയിൽ കെകെ രമയ്ക്ക് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം, വയനാട് ജില്ലക്കിൽ യുഡിഎഫിന് മേൽകൈ. കോഴിക്കോടും കാസർകോടും എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം അഷ്‌റഫിന് ലീഡ്.
ബിജെപിക്ക് രണ്ട് സീറ്റുകളിൽ മുന്നേറ്റം നേമത്തിന് പുറമെ ബിജെപിക്ക് പാലക്കാട് മുന്നേറ്റം ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒാൺലൈൻ വോട്ടിങ്ങ് ട്രെൻഡിങ്ങോ, മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഇത് കൊണ്ട് തന്നെ ഫലം എത്തുന്നത് സംബന്ധിച്ച് വളരെ വേഗത്തിലൊന്നും ആയിരിക്കില്ല.957 സ്ഥാനാർത്ഥികളാണ് ഇക്കുറി മാറ്റുരച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...