Kerala Assembly Election Results 2021 Live: ആദ്യ ട്രെൻഡുകൾ പുറത്ത് വരുമ്പോൾ പാലക്കാട് E . Sreedharan ന് ലീഡ്, കുമ്മനം രാജശേഖരൻ അഞ്ഞൂറോളം വോട്ടുകൾക്ക് മുന്നിൽ
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ വിവിധ സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Kerala Assembly Election Results 2021 വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ വിവിധ സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പാലക്കാട് ഇ ശ്രീധരൻ മുന്നിട്ട് നിൽകുമ്പോൾ നേമത്ത് കുമ്മനം രാജശേഖരൻ അഞ്ഞൂറോളം വോട്ടുകൾക്ക് മുന്നിലാണ്. കാസർകോട് ബിജെപി ലീഡ് ചെയ്യുന്നു .ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫലങ്ങളാണ് കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്നത്.
അതേസമയം കഴക്കൂട്ടത്ത് കടകംപള്ളിയും ലീഡ് ചെയ്യുന്നതായാണ് വിവരം. ട്രെൻഡുകളുടെ മാറ്റം എന്തായാലും വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കാം.ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.
കേരളത്തിനെ കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി., അസം എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഈ 633 ഹാളുകളിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണുമ്പോൾ 106 വോട്ടിംഗ് ഹാളുകളിലാണ് തപാൽ വോട്ടുകൾ എണ്ണുന്നത്.
ട്രെൻഡുകളുണ്ടായിരുന്നെങ്കിലും (Kerala Assembly Election Results) അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പൊന്നുമല്ലെന്ന തോന്നൽ ഉണ്ടാക്കിയത് മുന്നാം മുന്നണിയുടെ ശക്തി പ്രഭാവം തന്നെയാണ്. ബി.ജെ.പിക്ക് (Bjp) കിട്ടുന്ന വോട്ടിനെ മാത്രം ആശ്രയിച്ചായിരിക്കും പല സുപ്രധാന മണ്ഡലങ്ങളിലും ജയ പരാജയങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് പോവുക. ഇങ്ങിനെ വന്നാൽ ഇത്തവണ കളി മറ്റൊരു ലെവലിലേക്ക് മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...