BJP കേരള ഘടകത്തിന്റെ പ്രകടനത്തില്‍ കേന്ദ്ര നേതൃത്വത്തിന് നിരാശ, നേതാക്കളുടെ സമീപനത്തിലും അതൃപ്തി
നിയമസഭ തിരഞ്ഞെടുപ്പില്‍ BJP കേരള ഘടകം നേരിട്ട പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് ദേശീയ നേതൃത്വം. ഡല്‍ഹിയില്‍ നടക്കുന്ന BJP ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഈ വിമര്‍ശനം.
New Delhi: നിയമസഭ തിരഞ്ഞെടുപ്പില്‍ BJP കേരള ഘടകം നേരിട്ട പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് ദേശീയ നേതൃത്വം. ഡല്‍ഹിയില്‍ നടക്കുന്ന BJP ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഈ വിമര്‍ശനം.
പശ്ചിമ ബംഗാളിലെ അപ്രതീക്ഷിത പരാജയത്തിനൊപ്പം കേരളത്തിലെ ഉണ്ടായിരുന്ന ഏക സീറ്റും BJP യ്ക്ക് നഷ്ടപ്പെട്ടത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. കൂടാതെ, കേരള നേതാക്കളേയും പാര്‍ട്ടി വെറുതെ വിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഇത്രയും കനത്ത പരാജയം എങ്ങനെ നേരിട്ടുവെന്ന് വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്തി രേഖപ്പെടുത്തി.
കേരളത്തില്‍ 5 സീറ്റുവരെ പ്രതീക്ഷിച്ചിരുന്നതാണ്, എന്നാല്‍, ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല. വിജയസാധ്യതയുള്ള സീറ്റുകളില്‍ പോലും നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ പാര്‍ട്ടിയ്ക്കായില്ല, ഒപ്പം പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ താത്പര്യവും കാട്ടുന്നില്ല. ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങളുടെ നീണ്ട നിര...
അതേസമയം, കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള ജനങ്ങളുടെ വിശ്വാസം കുറയാന്‍ കാരണമായെന്നും യോഗം വിലയിരുത്തി. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി നേതൃയോഗത്തിന് ശേഷം പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാറിലുമൊക്കെ അഴിച്ചുപണി ആവശ്യമാണെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. BJP പാര്‍ലമെന്‍ററി ബോര്‍ഡില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവ് നികത്തുന്നതിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ കാര്യപ്രാപ്തിയുള്ള നേതാക്കളെ ചുമതലപ്പെടുത്തുമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...