Kerala Assembly Election 2021: അമിത് ഷാ കേരളത്തിൽ; Tripunithura ൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും
രാത്രി ഒന്‍പതരയോടെ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി
Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആക്കം കൂട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) കേരളത്തിലെത്തി. ഇന്നലെ രാത്രിയോടെ എത്തിയ അമിത് ഷായ്ക്ക് ഉജ്ജ്വല സ്വീകരണമാണ് കേരളക്കര നൽകിയത്.
രാത്രി ഒന്‍പതരയോടെ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി (Nedumbassery Airport). ഇന്ന് നടക്കുന്ന എൻഡിഎ പ്രചരണ റാലിയിൽ പങ്കെടുക്കാനാണ് അമിത് ഷാ (Amit Shah) കേരളത്തിലെത്തിയത്. ഇത്തവണ ബിജെപി കൂടുതർ സീറ്റുകൾ നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read: Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക് പോകുന്ന അമിത് ഷാ (Amit Shah) പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര (Poornathrayeesha Temple) ജംഗ്ഷ നിലേക്ക് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ശേഷം ഏതാണ്ട് 11:30 യോടെ കാഞ്ഞിരപ്പള്ളിയിലെത്തും.
11.45 ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനു ശേഷം 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അദ്ദേഹം ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക് പോകും.
അവിടെ 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. അവിടെനിന്നും അദ്ദേഹം മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക് പോകും. 4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ.
ശേഷം വൈകിട്ട് 5.45 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്ക് പോകും.