Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

ഇന്ന് രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലില്‍ തങ്ങും.   

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 09:55 AM IST
  • തിരഞ്ഞെടുപ്പിന് ആവേശം പകരം അമിത് ഷാ ഇന്ന് കേരളത്തിൽ.
  • ഇന്ന് രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരിയിൽ എത്തും.
  • തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാനാണ് എത്തുന്നത്.
Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ എൻഡിഎയുടെ പ്രചരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ഇന്ന് കേരളത്തിലെത്തും. 

ഇന്ന് രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലില്‍ തങ്ങും. ശേഷം നാളെ രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക് പോകും. 

Also Read: Kerala Assembly Election 2021 : മാധ്യമ സർവ്വേകൾ തന്നെയും യുഡിഎഫിനെയും തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതെന്ന് രമേശ് ചെന്നിത്തല

പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം (Amit Shah) പങ്കെടുക്കും. ശേഷം ഏതാണ്ട് 11:30 യോടെ കാഞ്ഞിരപ്പള്ളിയിലെത്തും.  

11.45 ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനു ശേഷം 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അദ്ദേഹം ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക് പോകും. 

Also Read: നിങ്ങൾ അറിയാതെ വാട്ട്‌സ്ആപ്പിൽ നിങ്ങളുടെ ഡിപി ആരാണ് രഹസ്യമായി കാണുന്നത്? അറിയാം.. 

അവിടെ 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. അവിടെനിന്നും അദ്ദേഹം മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക് പോകും. 4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ

ശേഷം വൈകിട്ട് 5.45ന് തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്ക് പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News