തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം രണ്ട് മണിക്കൂറിലധികം നീണ്ടും. രാജ്യതലസ്ഥാനത്ത് നടക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള കാർഷക സമരത്തിന് പിന്തുണ നൽകി സംസ്ഥാനത്ത് പ്രത്യേക നിയമസഭ സമ്മേളനം ചേർന്നത്. കേന്ദ്രത്തിനെതിരെ പ്രമേയം അം​ഗീകരിക്കാനാണ് പ്രത്യേക നിയസഭ സമ്മേളനം കൂടിയത്. പുതുതായി കേന്ദ്രം പാസാക്കിയ കർഷകം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രേമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കോൺ​ഗ്രസിനായി കെ.സി.ജോസഫ് എംഎൽഎ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ തള്ളാതെയും അനുകൂലിക്കാതെ ബിജെപിയുടെ ഏക എംഎൽഎ ഒ.രാജ​ഗോപാൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷക സമരം (Farmers Protest) തു‍ടർന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി. നിയമം കോർപറേറ്റുകൾക്ക് അനുകൂലമായി നിർമിച്ചതാണെന്നും ഈ നിയമം പൂഴ്ത്തി വെയ്പ്പ് കരിഞ്ചന്ത തുടങ്ങിയവയ്ക്ക് കൂടുതൽ വഴി തുറന്നുക്കാട്ടി കൊടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമഭേദ​ഗതി ​കാർഷിക മേഖലയിൽ കൂടുതൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. 


ALSO READ: കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു


മുഖ്യമന്ത്രി അവതിരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. എന്നാൽ പുതിയ നിയമം മണ്ടി സംവിധാനത്തെ തകർക്കുമെന്നും കൂടി പ്രമേയത്തിൽ ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ.സി.ജോസഫ് എംഎൽഎയാണ് കോൺ​ഗ്രസിനായി നിയമസഭയിൽ (Kerala Assembly) സംസാരിച്ചത്. പ്രമേയം മാത്രം പാസാക്കിയാൽ പോരെ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കൂടാതെ പ്രത്യേക നിയമസഭ വിളിച്ച് കൂട്ടുന്നതിനുള്ള ആവശ്യം ആ​ദ്യം നിഷേധിച്ച സംസ്ഥാന ​ഗവർണർക്കെതിരെ കോൺ​ഗ്രസ് ആഞ്ഞടിച്ചു. നിയമസഭ സമ്മേളനം നടത്തുന്നതിനായി മന്ത്രിമാ‌ർ ​ഗവർണറെ കണ്ട് കാല് പിടിക്കേണ്ട ആവശ്യമില്ലായിരുന്നയെന്ന് കെ.സി.ജോസഫ് പറഞ്ഞു.


ALSO READ: യു.ഡി.എഫിന്റെ ആവശ്യം കേരളത്തിലില്ല-കെ.സുരേന്ദ്രൻ


പ്രമേയത്തെ തള്ളാതെയും പിന്തുണയ്ക്കാതെയും ബിജെപിയുടെ ഏക എംഎൽഎയായ ഒ.രാജ​ഗോപാൽ (O Rajagopal). രാജ​ഗോപാൽ കർഷക സമരത്തെ തള്ളി പറഞ്ഞില്ല. എന്നാൽ ആവശ്യമില്ലാതെ എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ പേര് ആവശ്യമില്ലാതെ പ്രതിപക്ഷം ഉപയോഗിക്കുന്നുയെന്ന് ഒ.രാജ​ഗോപാൽ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy