Thiruvananthapuram : വിദ്യാർഥികൾക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി (V Sivakutty) ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴില്ലെന്ന് KPCC അധ്യക്ഷൻ K സുധാകരന്‍. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട  ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവന്‍കുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലംതലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് KPCC അധ്യക്ഷൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.


ALSO READ : Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല


സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജിവെയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായാല്‍ SNC ലാവ്‌നിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും പ്രതികൂല  വിധിയുണ്ടായാല്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ വി ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത്.  ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയില്‍ നിരപാരിധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് സുധാകരൻ പറഞ്ഞു.


ALSO READ : Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം


നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നിയമസഭ തല്ലിത്തകര്‍ത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. MV രാഘവനെ കായികമായി ആക്രമിച്ചതുള്‍പ്പെടെ നിയമസഭയില്‍ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎല്‍എമാരെ ചുമക്കുന്ന പാര്‍ട്ടിയാണ് CPM. CPM എംഎല്‍എമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ശിവന്‍കുട്ടിയുടെ രാജിക്കായുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും  പോര്‍മുഖത്തില്‍ പങ്കാളികളായി നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈപ്പിഴ തിരുത്താന്‍ തയ്യാറാകണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.


തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് VD സതീശന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും UDF കണ്‍വീനര്‍ MM ഹസ്സന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.


ALSO READ : Kerala Assembly Ruckus Case : വി ശിവൻകുട്ടി രാജിവക്കെണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിക്ക് മുമ്പിൽ യുവമോർച്ച പ്രതിഷേധിച്ചു


UDF നേതാക്കളായ PK കുഞ്ഞാലിക്കുട്ടി, AA അസീസ്, PJ ജോസഫ്, CP ജോണ്‍ ദേവരാജന്‍, അനൂപ് ജേക്കബ്, മാണി C കാപ്പന്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.