Thiruvananthapuram : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ള്ളതല്ലെന്ന സർക്കാരിന്റെ പുതിയ വാദം പ്രഹസനമാണെന്ന് കെ.സുരേന്ദ്രൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി വി ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഇടതുമുന്നണി നേതാക്കളായ കെ അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുടെ നിലപാട് സർക്കാരിന്റെത് തന്നെയാണ്.


ALSO READ : Kerala Assembly : നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി
 
അന്നത്തെ സംഭവം കേരളം മുഴുവൻ കണ്ടതാണ്. നിയമസഭാ സെക്രട്ടറിയേറ്റ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നിട്ടും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. 


ALSO READ : Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല


കോടതിയുടെ അന്തിമവിധി വന്നിട്ടും സിപിഎമ്മും സർക്കാരും അത് അം​ഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻറ് വാർഡായി എത്തിയ പൊലീസുകാരാണെന്നും അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.