തിരുവനന്തപുരം: ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ​ഗവർണർ (Kerala Governor) ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി ബിജെപി നേതാക്കൾ. കൊടകര കുഴൽപ്പണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ബിജെപിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കൾ (BJP Leaders) ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിർന്ന നേതാക്കളായ ഒ.രാജ​ഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് രാജ്ഭവനിലെത്തി ​ഗവർണർക്ക് നിവേദനം നൽകിയത്.


ALSO READ: Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസ് എൻഫോഴ്സ്മെൻറിലേക്ക്,കൊച്ചി യൂണിറ്റ് അന്വേഷിച്ചേക്കും


കേരളത്തിൽ സമീപകാലത്ത് ബിജെപിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി പാർട്ടിയെ നശിപ്പിക്കാൻ സിപിഎമ്മും സർക്കാരും നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ശ്രമങ്ങൾ ​ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും നീതി ലഭിക്കുന്നതിനും വേണ്ടിയാണ് നിവേദനം നൽകാൻ അദ്ദേഹത്തെ സന്ദർശിച്ചതെന്ന് കുമ്മനം രാജശേഖരൻ (Kummanam Rajasekharan) വ്യക്തമാക്കി. കൊടകര കുഴൽപ്പണക്കവർച്ചാ കേസിലും മഞ്ചേശ്വരത്ത് പണം നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്ന കേസിലും ബിജെപി സംസ്ഥാന അധ്യക്ഷനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.


ALSO READ: കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്


കൊടകര കേസിൽ പൊലീസ് (Police) കള്ളക്കഥ മെനയുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കൊടകര അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരും സിപിഎം അനുകൂലികളാണ്. ധർമരാജൻ പണത്തിന്റെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ​ഗവർണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം താൽപര്യ പ്രകാരമാണ് കേസ് പിൻവലിച്ചത്. ഇത് റിട്ടേണിങ് ഓഫീസർക്ക് മുൻപിൽ പറഞ്ഞ കാര്യമാണ്. ഇപ്പോൾ കള്ള പരാതി നൽകുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.