Nemam: നേമം മണ്ഡലത്തില്‍ BJP സ്ഥാനാര്‍ഥിയായി പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (Kummanam Rajashekharan) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
അദ്ദേഹത്തിന്‍റെ പത്രിക സമര്‍പ്പണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച .തിരഞ്ഞെടുപ്പ് സത്യവാങ് മൂലം. കുമ്മനം രാജശേഖരന്‍റെ സത്യവാങ്മൂലം നിറയെ ഒരു വാക്കേ ഉള്ളൂ. കോളങ്ങളിൽ നിറഞ്ഞ്‘ഇല്ല’ എന്ന വാക്ക് മാത്രം.
സ്വന്തമായി വീട് ഇല്ല, വിലാസമില്ല, വാഹനമില്ല, വസ്തു ഇല്ല, കടം ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല... അങ്ങിനെ പോകുന്നു അദ്ദേഹത്തിന്‍റെ സത്യവാങ്‌നമൂലത്തിലെ "ഇല്ലായ്മകളുടെ നീണ്ട നിര....!! പത്രികയില്‍ നല്‍കിയിരിക്കുന്ന വിലാസംപോലും ബിജെപി സംസ്ഥാന ഓഫീസിന്‍റേതാണ്....!!
നിരവധി ഉന്നത പദവികള്‍ വഹിച്ച BJP മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍റെ സത്യവാങ്‌മൂലത്തിലെ ‘ഇല്ല'കളുടെ കളി കണ്ട് അമ്പരക്കുകയാണ് മലയാളികൾ. സത്യവാങ്‌മൂലത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. കൂടാതെ പത്രപ്രവർത്തനം, ലക്ഷങ്ങൾ ശമ്പളമുള്ള മിസോറാം ഗവർണർ പദവി, ഇതെല്ലാം വഹിച്ച വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. എന്നിരുന്നാലും അദ്ദേഹത്തിന് സ്വന്തമായി ഒരുവീടില്ല, മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. കൂടാതെ, പണമായി അദ്ദേഹത്തിന്‍റെ കൈവശം ആകെ ആയിരം രൂപയാണുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്....!!
ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്കിടെയില്‍ തികച്ചും വ്യത്യസ്തനായി മാറുകയാണ് കുമ്മനം രാജശേഖരൻ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. തികച്ചും സൗമ്യനായ അദ്ദേഹത്തിന്‍റെ മറ്റൊരു മുഖമാണ് സത്യവാങ്‌മൂലത്തിലൂടെ പുറത്തുവന്നിരിയ്ക്കുന്നത്....!!
Also read: Kerala Assembly Election 2021: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
അതേസമയം, കടുത്ത പോരാട്ടമാണ് നേമത്ത് നടക്കുക. മൂന്നു മുന്നണികളും ശക്തരായ പോരാളികളെയാണ് മണ്ഡലത്തില്‍ അണിനിരത്തിയിരിയ്ക്കുന്നത്..... UDF സ്ഥാനാര്‍ഥിയായി കെ മുരളീധരനും LDF സ്ഥാനാര്‍ഥിയായി വി ശിവന്‍കുട്ടിയും എത്തുമ്പോള്‍ മണ്ഡലത്തില്‍ തീപാറും പോരാട്ടം ഉറപ്പ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...