Kerala Budget 2021: വീരേന്ദ്രകുമാറിനും സുഗതകുമാരിക്കും സ്മാരകം
ബജറ്റിൽ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന് സ്മാരകം നിർമിക്കാൻ അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്.
Kerala Budget 2021: കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് (Kerala Budget 2021) ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.
ബജറ്റിൽ (Kerala Budget) അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന് സ്മാരകം നിർമിക്കാൻ അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. സ്കാരകം കോഴിക്കോടായിരിക്കും നിർമ്മിക്കുക.
Also Read: Kerala Budget 2021: ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തും
അതുപോലെ അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് (Sugathakumari Memorial) സ്മാരകം തീർക്കാൻ രണ്ട് കോടി ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. സ്മാരകം നിർമ്മിക്കുക ആറന്മുളയിലായിരിക്കും. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീടിനെ മ്യൂസിയമാക്കി മാറ്റാനാണ് തീരുമാനം.
ഇത് കൂടാതെ രാജാരവിവര്‍മ്മയുടെ സ്മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗാലറി (Art Gallery) സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുരിയാക്കോസ് അച്ഛന്‍റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Also Read: Kerala Budget 2021: ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ; എല്ലാ വീടുകളിലു ലാപ്പ്ടോപ്പ്
തൃശൂരില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം രൂപയും, സൂര്യ ഫെസ്റ്റിവലിനും ഉമ്ബായി മ്യൂസിക്ക് അക്കാദമിക്കും സാമ്പത്തിക സഹായം. മലയാളം മിഷന് നാല് കോടി എന്നിവ അനുവദിക്കുമെന്ന് തോമസ് ഐസക് (Thomas Isaac) ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
പത്രപ്രവർത്തക പെൻഷൻ ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്. നോൺ ജേർണലിസ്റ്റ് പെൻഷനിലും വർധവുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവർത്തകർക്ക് താമസ സൗകര്യത്തോടു കൂടിയ പ്രസ് ക്ലബ്ബ് നിർമിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.