തിരുവനന്തപുരം: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി അനുവദിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മരച്ചീനിയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി രൂപ അനുവദിക്കുമെന്നും. ഇതിലൂടെ കര്‍ഷകര്‍ക്ക് പുതിയ കൃഷി രീതി പഠിക്കാന്‍ രകഴിയുമെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Kerala Budget 2022: സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ; ഓരോന്നിനും 200 കോടി


വിദേശമാതൃകകള്‍ കണ്ടുപഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. കാര്‍ഷിക മൂല്യ വര്‍ധനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 


റബ്ബര്‍ ഉത്പാദവും ഉപയോഗവും കൂട്ടാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. റബര്‍ സബ്‌സിഡിക്ക് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. റബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. 175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സൗകര്യം ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.