Kerala Budget 2022: വിലക്കയറ്റം തടയും, ഭക്ഷ്യസുരക്ഷ ഉറപ്പ്, ബജറ്റിൽ അനുവദിച്ചത് 2000 കോടി
Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്.
തിരുവനനന്തപുരം: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. ബജറ്റിലെ ആദ്യ പ്രഖ്യാപനം തന്നെ സാധാരണക്കാർക്ക് വേണ്ടിയുള്ളതായിരുന്നു.
വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത് 2000 കോടി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
Also Read: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ്; ധനമന്ത്രി അവതരിപ്പിക്കുന്നു
യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമാണ് നേരിടുന്നതെന്ന് പറഞ്ഞ ധനമന്ത്രി വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണെന്നും സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും വില സ്ഥിരത ഉറപ്പാക്കുമെന്നും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായ മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നവകേരളം ലക്ഷ്യമിട്ട ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി കേരളത്തിന്റെ കോവിഡ് പ്രതിരോധം പ്രശംസ നേടുന്നുവെന്നും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് തുടങ്ങും അങ്ങനെ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തുന്നത്.
ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് നേരത്തെ തന്നെ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.