തി​രു​വ​ന​ന്ത​പു​രം: Kerala Budget 2022: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആദ്യ സ​മ്പൂ​ര്‍​ണ ബ​ജ​റ്റ് ഇന്ന് ധ​ന​മ​ന്ത്രി കെ.​എന്‍ ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കും. കഴിഞ്ഞ വർഷം മുൻ സർക്കാരിന്റെ അവസാന വർഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. പുതിയ തീരുമാനങ്ങൾ ഇന്നത്തെ ബജറ്റിൽ ഉണ്ടാകുമോ അതോ മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ തന്നെയാണോ ഇത്തവണയും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും.  ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.


Also Read: Kerala budget 2022: ബജറ്റ് പ്രതീക്ഷകൾ പങ്കു വച്ച് മന്ത്രി റോഷി അഗസ്റ്റിൻ


മുൻഗാമിയായ തോമസ് ഐസകിൽ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമൊന്നുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിൻറെ ബജറ്റ് അവതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനിൽക്കാൻ ബജറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് ഉററുനോക്കുകയാണ് കേരള ജനത. 


ആദ്യ ബജറ്റ് 61 മിനിട്ടായിരുന്നു നീണ്ടുനിന്നത്.  അതിൽ കോവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം. ഇപ്പോൾ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞെങ്കിലും മഹാരോഗം ഉണ്ടാക്കിയ പ്രശ്നങ്ങൾ സമസ്ത മേഖലയിലും തുടരുകയാണ്. മാന്ദ്യം മാറ്റി ഉണർവ്വേകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും. 


Also Read: കേന്ദ്രത്തെ വിമർശിച്ച് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം; പ്രതിഷേധിച്ച് പ്രതിപക്ഷം, നിശബ്ദമായി ഭരണപക്ഷം


വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. എങ്കിലും ക്ഷേമപെൻഷനുകൾ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവർത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷയാണ്.


രാവിലെ 9 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ബജറ്റിൽ കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കും.  ക്ഷേമപെൻഷൻ 1600 ൽ നിന്നും 1700 രൂപയാക്കിയേക്കുമെന്നും സൂചയുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.