Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്, നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ
Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും
Thiruvananthapuram: സംസ്ഥാന സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി 4ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
Also Read: Farooq Abdullah ED Notice: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്
ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെയാണ് നടക്കുക. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച നടക്കും.
Also Read: Horoscope Today, January 11: ഈ ദിവസം എല്ലാ രാശിക്കാര്‍ക്കും പ്രധാനം, ചിലര്‍ക്ക് സാമ്പത്തിക പുരോഗതി! ഇന്നത്തെ രാശിഫലം
സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ നിയമസഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് 1 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.
2024ലെ ആദ്യ നിയമസഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. നവ കേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റുമടക്കം നിരവധി വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ ഭരണ-പ്രതിപക്ഷ പോര് ഇത്തവണ സഭയില്‍ പ്രതീക്ഷിക്കാം.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ തുടരുന്ന വാക്പോര്, ഗവര്‍ണര്‍ - സംസ്ഥാന സർക്കാർ ഏറ്റുമുട്ടൽ തുടങ്ങിയവ സഭയില്‍ എത്തുമ്പോള്‍ മൂര്‍ച്ച കൂടാം. നയപ്രഖ്യാപന പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൂടാതെ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ആളുകളെ പ്രീതിപ്പെടുത്താനുള്ള അവസരമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‍റെ പക്കൽ ആത്യാവശ്യത്തിന് പോലും പണമില്ലാത്തത് ഈ അവസരത്തില്‍ വലിയ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ബലാബലത്തിന്‍റെ വേദി കൂടിയാകും ഈ നിയമസഭാ സമ്മേളനം എന്ന് തന്നെ പറയാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.