Farooq Abdullah ED Notice: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്

Farooq Abdullah ED Notice: 2018 ൽ ഈ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 06:02 AM IST
  • ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) ക്രമക്കേടുകളെക്കുറിച്ചുള്ള ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് 86 കാരനായ ഫാറൂഖ് അബ്ദുള്ള ചോദ്യം ചെയ്യുന്നത്.
Farooq Abdullah ED Notice: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്

Sri Nagar: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളക്ക് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (Enforcement Directorate - ED) നോട്ടീസ്.  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ശ്രീനഗറിലെ ഇഡി ഓഫീസിലാണ് ഹാജരാകേണ്ടത്. 

Also Read:  Babulal Kharadi: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ..മോദി എല്ലവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും; രാജസ്ഥാന്‍ മന്ത്രി

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) ക്രമക്കേടുകളെക്കുറിച്ചുള്ള ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് 86 കാരനായ ഫാറൂഖ് അബ്ദുള്ള ചോദ്യം ചെയ്യുന്നത്. ശ്രീനഗർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായ  ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് 2022-ൽ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Also Read: K Surendran: സിപിഎം പാർട്ടി​ഗ്രാമങ്ങളിൽ മതഭീകരർ വളരുന്നു: കെ.സുരേന്ദ്രൻ

2022ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട് KKCA  ഭാരവാഹികളുടേതുൾപ്പെടെ ബന്ധമില്ലാത്ത കക്ഷികളുടെ വിവിധ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും, ജെകെസിഎ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിശദീകരിക്കാതെ പണം പിൻവലിച്ച് പണം തട്ടിയെടുക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 

2018 ൽ ഈ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News