Kerala Budget 2021 : 10 കിലോ അരി 15 രൂപക്ക്, ഭക്ഷ്യക്കിറ്റ് വിതരണം തുടരും
50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വമ്പിച്ച പ്രഖ്യാപനങ്ങളുമായി മന്ത്രി തോമസ് ഐസക്. നിലവിൽ നടത്തുന്ന ഭക്ഷ്യക്കിറ്റ് വിതരണം തുടരും.നീല, വെള്ള റേഷൻ കാര്‍ഡുകാര്‍ക്ക് അധികമായി 15 രൂപക്ക് 10 കിലോ അരി നൽകും. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
ALSO READ: Kerala Budget 2021: ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ; എല്ലാ വീടുകളിലു ലാപ്പ്ടോപ്പ്
കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്നും 1.83 ലക്ഷം മെട്രിക് ടണ്‍ അധിക Ration വിതരണം ചെയ്തുവെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സബ്‌സിഡിക്ക് നിലവില്‍ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ALSO READ: Kerala Budget 2021: എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി
ഭക്ഷ്യ സുരക്ഷയ്ക്ക് 40 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്(Thomas Issac) പറഞ്ഞു.ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പുതുതായി പട്ടികയില്‍ ചേര്‍ക്കും. ജോലിയില്ലാത്തവരും വരുമാനമാര്‍ജിക്കാന്‍ ശേഷിയില്ലാത്തവരുമായവര്‍ക്ക് നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ക്കായി അഞ്ചു വര്‍ഷം കൊണ്ട് 6000-7000 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.