തമിഴ്നാട്: മാർത്താണ്ഡം പാലത്തിൽ വെച്ച് തമിഴ്നാട് സർക്കാർ ബസ്സിൽ കേരള ബസ് ഇടിച്ച് അപകടം. അമിത വേഗത്തിൽ എത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടുകയായിരുന്നാണ് ലഭിക്കുന്ന വിവരം. 35 ഓളം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തിരുവനന്തപുരം കളിക്കാവിളയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്നു തമിഴ്നാട് ബസ്. നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള ബസുമായി കൂട്ടിയിടിച്ചാണ് അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഡ്രൈവർമാർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം. കെഎസ്ആർടിസിയും തമിഴ്നാട് ട്രാൻസ്പോർട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്.


Updating....