തിരുവനന്തപുരം: ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിട്ടു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്.ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഷാകുലരായി നാട്ടുകാർ; പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി


കാട്ടാക്കടയിലെ  പത്താം ക്ലാസുകാരൻ ആദിശേഖറിൻറെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.തമിഴ്നാട് അതിർത്തിയിൽ നിന്ന് തിങ്കളാഴ്ചയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാർ രോഷാകുലരായി.


കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പതിനൊന്നാം ദിവസം പ്രതി പ്രിയരഞ്ജൻ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഒളി സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷനിൽ എത്തിച്ചപ്പോൾ തടിച്ച് കൂടിയ നാട്ടുകാർ രോഷാകുലരായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ