വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. രണ്ടാംഘട്ട പ്രചാരണത്തിനായി പ്രിയങ്ക നവംബർ മൂന്നിന് വയനാട്ടിലെത്തും. അതേസമയം സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് ജില്ലയിലെത്തും. വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ മൂന്ന്  മുതൽ ഏഴ് വരെ നാല് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ​ഗാന്ധി ജില്ലയിലെത്തുന്നത്. നവംബർ മൂന്ന്, നാല് തിയതികളിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലത്തിലും അഞ്ച്, ആറ്, ഏഴ് തിയതികളിൽ തിരുവമ്പാടി, വണ്ടൂർ, ഏറനാട്, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.


ALSO READ: ഓട്ടോറിക്ഷ കിട്ടിയില്ല, ഡോ.പി.സരിന് 'സ്റ്റെതസ്കോപ്പ്' ചിഹ്നം; ഉപതെരഞ്ഞെടുപ്പ് അന്തിമ ചിത്രം തെളിഞ്ഞു


പ്രിയങ്കയുടെ വിവിധ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അതേസമയം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ആറിന് വയനാട്ടിലെത്തും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവംബർ രണ്ടിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട്ടിലെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.