തിരുവനന്തപുരം: ജമ്മു കശ്മീരില്‍ കുഴിബോംബ്‌ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാനാണ് തീരുമാനം.  


മാത്രമല്ല അഭിജിത്തിന്‍റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച്‌ നല്‍കാനും സഹോദരിയ്ക്ക് ജോലി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 


ബാരാമുള്ളയില്‍ പെട്രോളിംഗ് നടത്തവെയാണ് കുഴിബോംബ്‌ പൊട്ടിത്തെറിച്ച് ഇരുപത്തിരണ്ടുകാരനായ അഭിജിത്ത് വീരമൃത്യു വരിച്ചത്‌. തിരുവനന്തപുരത്തെ മിലിട്ടറി ക്യാമ്പിലെത്തിച്ച അഭിജിത്തിന്‍റെ മൃതദേഹം സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് വീട്ടിലെത്തിച്ചത്.