തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. യോഗത്തിൽ നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇതുവരെ അനുമതി കിട്ടിയിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്


ഗവർണർ മടക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്കായി അയച്ചിട്ടുണ്ട്. അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ്‌ സർക്കാരിന്റെ നീക്കം.  തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിൻ്റെ ഓർഡിനൻസ് ഫയൽ ഒപ്പിടാതെ ഗവർണർ മടക്കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഓർഡിനൻസ് ഗവർണർ മടക്കിയത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി വേണമെന്നാണ് ഗവർണറുടെ വിശദീകരണം.


Also Read: 8 ദിവസത്തിന് ശേഷം കിടിലം രാജയോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!


 


2019 ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയിരുന്നു. തുടർന്ന് സർക്കാർ നിയമസഭാ സമ്മേളനം വിളിച്ച് ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി ചീഫ് സെക്ടട്ടറി ഇന്ന് കത്തയക്കും. ഇതിന് മറുപടി ലഭിച്ച ശേഷമാകും തുടർ നടപടി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്.  തുടർന്ന് ജൂൺ 10 ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനാണ് സർക്കാർ നീക്കം. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.


Also Read: ഇന്ന് ഇവർക്ക് ലഭിക്കും വൻ ഭാഗ്യ നേട്ടങ്ങൾ; ലക്ഷ്മീ കൃപയാൽ ലഭിക്കും ലോട്ടറി ഭാഗ്യം!


 


സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കാനായിരുന്നു തീരുമാനം.  1200 വാര്‍ഡുകൾ അധികം വരാനാണ് സാധ്യത. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2010 ലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.  തുടർന്ന് 2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.