തിരുവനന്തപുരം: കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ. മഹാരാഷ്ട്രയിലെ കോൽഹാപ്പൂർ  ഉപ തെരഞ്ഞെടുപ്പിലാണ് മൂന്നാംതവണയാണ് അദ്ദേഹം നിരീക്ഷകനായെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 2018-ൽ സിംബാവെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1991-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.


അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോത്പാദാന കമ്മീഷണർ, കേന്ദ്ര നാളികേര വികസനബോർഡ് ചെയർമാൻ എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് ഐഐടി കാൺപൂർ സത്യേന്ദ്രദുബെ മെമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു. സൈബർ നിയമത്തിൽ ഹോമി ഭാഭ ഫെലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന് ജോർജ് മസോൺ യൂണിവേഴ്സിറ്റിയുടെ ലിയാനോർഡോ ഡാവിഞ്ചി ഫെലോഷിപ്പ് കിട്ടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.