തിരുവനന്തപുരം: മനുഷ്യത്വത്തിന്‍റെ മഹത്വമാർന്ന മൂല്യങ്ങൾ നിലനിർത്താനും ശക്തിപ്പെടുത്താനുമുളള സന്ദർഭമാവണം ക്രിസ്മസ് എന്ന് ആശംസകള്‍ നേര്‍ന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഒരു വേർതിരിവും കൂടാതെ മനുഷ്യരെയാകെ സ്നേഹിച്ച യേശു ക്രിസ്തു, എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യ മനസുകളാകെ ഒരുമിക്കുമ്പോഴാണ് ക്രിസ്തു സന്ദേശം സഫലമാവുകയെന്നും സൂചിപ്പിച്ചു. 


ഓഖി ദുരന്തത്തിന്‍റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തിൽ ദുരന്തമനുഭവിച്ച സഹോദരങ്ങളോടു ചേർന്നു നിന്നുകൊണ്ടാവട്ടെ, ഈ വർഷത്തെ നമ്മുടെ ക്രിസ്മസ്. 


പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ കുറിക്കുന്നു.<>