Thiruvnanathapuram : സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ഭൂരിഭാഗം പേരും കോവിഡ് വാക്സിനെടുത്തവരാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇന്നലെ സെപ്റ്റംബർ 26ന് 15,951 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 13,362 പേരും കോവിഡ് വാക്സിൻ എടുത്തവരാണ് ആരോഗ്യ വകുപ്പിന്റെ കോവിഡ് വിശകലന റിപ്പോർട്ടി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം, 15,951 പുതിയ രോഗികളില്‍ 13,362 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 4740 പേര്‍ ഒരു ഡോസ് വാക്‌സിനും 3797 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. 


ALSO READ : UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്


എന്നാല്‍ 4825 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുയെന്ന് കോവിഡ് വിശകലന റിപ്പോർട്ടിൽ പറയുന്നു. 


അതേസയമം വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,45,13,969), 39.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,05,85,762) നല്‍കി.


ALSO READ :  Canada Travel Ban: യാത്രാ വിലക്ക് പിൻവലിച്ചു, നെ​ഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് കാനഡയിൽ പ്രവേശിക്കാം


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,83,201). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 58 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.


ALSO READ : Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കേസുകൾ 15,000ത്തിലേക്ക് താഴ്ന്നു, മരണം 165


അതേസമയം കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.