UAE: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം കൈവരിച്ച് UAE. പ്രതിരോധ വാക്സീന്‍ വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
കോവിഡ് മരണ നിരക്ക് (Covid Death Rate) ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. വാക്‌സിനേഷനും പിസിആര്‍ പരിശോധനയും വ്യാപകമാക്കിയത് രോഗവ്യാപന തോത് കുറച്ചു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ UAE സ്വീകരിച്ച നടപടികള്‍ ലോകപ്രശംസ നേടിയിരുന്നു.
UAEയില്‍ ഇതുവരെ ജനസംഖ്യയുടെ 81.55% പേരും 2 ഡോസ് വാക്‌സിന്‍ (Covid Vaccine) സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് (Booster Dose) നല്‍കുവാനും ആരംഭിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണ്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
UAEയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. കോവിഡ് (Covid-19) വ്യാപനത്തിന് ശമനമായതോടെ നിയന്ത്രങ്ങളില്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാസ്ക് (Mask) സംബന്ധിച്ച ചട്ടങ്ങളില്‍ ഇതിനോടകം ഇളവ് നല്‍കി. രാജ്യത്തെ ചില പൊതു സ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാമെന്നാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്. എന്നാല്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നത് തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Also Read: Burj Khalifa: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതെന്നറിയാമോ?
കോവിഡ് വ്യാപനത്തോടെ അവശ്യ വസ്തുവായി മാറിയ മാസ്കുകള്‍ ഒഴിവാക്കുന്നതിന് അനുമതി നല്‍കിയത് യുഎഇ നിവാസികള്‍ക്ക് വലിയ ആശ്വാസമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനത്തിന് ആഗോള തലത്തില്‍ ശമനം സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യം മനസില്‍ വെക്കണമെന്നുമാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.