Kerala COVID : ഇനി IPS ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ കോവിഡ് പ്രതിരോധത്തിന്റെ ചുമതല
COVID Control Special Officer IPS ഓഫീസര്‍മാരെ നിയോഗിച്ചു. തിങ്കളാഴ്ച മുതൽ സംവിധാനം നിലവില്‍ വരും.
Thiruvananthapuram : സംസ്ഥാത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പൾ ജില്ലകളിലെ പ്രതിരോധം സംബന്ധിച്ച പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി (COVID Control Special Officer) IPS ഓഫീസര്‍മാരെ നിയോഗിച്ചു. തിങ്കളാഴ്ച മുതൽ സംവിധാനം നിലവില്‍ വരും.
കണ്ണൂര്‍ റെയ്ഞ്ച് DIG കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് DIG സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും.
ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് DIG നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്. തൃശൂര്‍ റെയ്ഞ്ച് DIG എ.അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്.
മലപ്പുറത്ത് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്‍റ് വിവേക് കുമാറും കോഴിക്കോട് റൂറലില്‍ KAP രണ്ടാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
അതേസമയം സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
ALSO READ : തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും രാത്രി കർഫ്യൂ
പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...