Kerala Assembly House : ഭൂരിഭാഗം നിയമസഭ ഉദ്യോഗസ്ഥർക്ക് കോവിഡെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നിയമസഭ സെക്രട്ടറി

ആയിരത്തി എഴുന്നൂറ്റി അന്‍പതില്‍പ്പരം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന നിയമസഭാ സമുച്ചയത്തില്‍ നിലവില്‍ നാമമാത്രമായവര്‍ക്കുമാത്രമാണ് രോഗബാധയുണ്ടായതെന്ന് സെക്രട്ടറി പത്രകുറിപ്പിലൂടെ അറിയിച്ചു..

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 11:44 PM IST
  • സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില്‍ കേവലം രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
  • വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് നിയമസഭാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
  • നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നത്.
  • രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
Kerala Assembly House : ഭൂരിഭാഗം നിയമസഭ ഉദ്യോഗസ്ഥർക്ക് കോവിഡെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നിയമസഭ സെക്രട്ടറി

Thiruvananthapuram : ഓണത്തിന് മുമ്പുള്ള നിയമസഭ സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പിടിപെട്ടു എന്ന തരത്തില്‍ ചില സംഘടനകള്‍ നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് നിയമസഭ സെക്രട്ടറി. ആയിരത്തി എഴുന്നൂറ്റി അന്‍പതില്‍പ്പരം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന നിയമസഭാ സമുച്ചയത്തില്‍ നിലവില്‍ നാമമാത്രമായവര്‍ക്കുമാത്രമാണ് രോഗബാധയുണ്ടായതെന്ന് സെക്രട്ടറി പത്രകുറിപ്പിലൂടെ അറിയിച്ചു..

സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില്‍ കേവലം രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് നിയമസഭാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

ALSO READ : നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികം പേർക്ക് Covid

നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നത്. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

ALSO READ ; Kerala COVID Update : ഇന്ന് 32,000 കടന്ന് കേരളത്തിലെ കോവിഡ് കണക്ക്, TPR 20 ശതമാനത്തിന് അരികിൽ, മരണം 179

കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. 

ALSO READ; Kerala COVID Situation : ഞായറാഴ്ച Triple Lockdown, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത

രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനാൽ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നാണ് അസോസിയേഷന്‍ കത്തിൽ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News