തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്, ക്വാറന്റൈൻ ഐസൊലേഷൻ മാർ​ഗനിർദേശങ്ങൾ പുതുക്കി ആരോ​ഗ്യവകുപ്പ് (Health Department). ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് (Covid-19) സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാഥമിക സമ്പർക്കം വഴി രോ​ഗസാധ്യത കൂടുതലുള്ളവർ


  • വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ

  • ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക

  • ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ (RTPCR) പരിശോധന നടത്തുക. ഫലം നെ​ഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ തുടരുക


രോ​ഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ


  • 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുകയും ചെയ്യുക

  • കല്യാണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക

  • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യ പ്രവർത്തകരെയോ (Health department) ബന്ധപ്പെടുക


ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ


സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ.


  • കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക

  • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്ത ആരോ​ഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക


കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ


  • കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർ​ഗനിർദേശ പ്രകാരം ആർടിപിസിആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം.

  • പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെ​ഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴ് ദിവസം നിരീക്ഷിക്കുക


ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ


  • ഇ-ജാ​ഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

  • കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം

  • ആർടിപിസിആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ ആർടിപിസിആർ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നത് വരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യുക

  • ആർടിപിസിആർ പരിശോധന ഫലം നെ​ഗറ്റീവ് ആണെങ്കിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക

  • ആർടിപിസിആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയുക

  • ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോ​ഗ്യപ്രവർത്തകരെയോ ബന്ധപ്പെടുകയും ആർടിപിസിആർ പരിശോധന നടത്തുകയും വേണം

  • കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക