Thiruvananthapuram : കോവിഡ് രണ്ടാം തരംഗം  (Covid Second Wave) നേരിടുന്നതിന് കേരളം (Kerala) നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി  അവതരിപ്പിച്ചു. കൂടാതെ വാക്സിന്‍ ദൗര്‍ലഭ്യം ഒഴിവാക്കാന്‍ 60 ലക്ഷം ഡോസ് വാക്സിന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ (Covid Second Wave) അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ്  സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത്  10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 


ALSO READ: Zika Virus : സംസ്ഥാനത്ത് സിക്ക വൈറസ് ക്ലസ്റ്റർ രൂപപ്പെട്ടു; ആദ്യം രോഗം റിപ്പോർട്ട് ചെയ്‌ത ആനയറ ഉൾപ്പെടുന്ന പ്രദേശത്താണ് ക്ലസ്റ്റർ രൂപപ്പെട്ടതെന്ന് മന്ത്രി വീണ ജോർജ്


രോഗം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാണ് കേരളം (Kerala) ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. അതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതല്‍ ഉള്ളതെന്ന വസ്തുത യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.


ALSO READ:Covid Vaccine:സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി


ടെസ്റ്റിംഗ് ആവശ്യമായ തോതില്‍ നടത്തിയും, ക്വാറന്‍റൈനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടും 0.48 ശതമാനത്തില്‍ ഇപ്പോഴും പിടിച്ച് നിര്‍ത്താന്‍ കേരളത്തിനു സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിനും 44.18 ലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്‍കാന്‍ സാധിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍, കിടപ്പുരോഗികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, ട്രാന്‍സ്ജെന്‍റര്‍  വിഭാഗത്തില്‍ പെടുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തില്‍ വാക്സിന്‍ വിതരണം  ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വിശദീകരിച്ചു.


ALSO READ: Kerala Covid Update: കണക്കുകളിൽ കാര്യമായ കുറവില്ല, ഇന്ന് 13,773 പേര്‍ക്ക് കോവിഡ്,രോഗമുക്തി 12,370 പേര്‍


ഇതെല്ലാം കണക്കിലെടുത്ത് കേരളത്തില്‍ ആവശ്യമായ അളവില്‍ വാക്സിൻ  ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വാക്സിന്‍ ദൗര്‍ലഭ്യം ഒഴിവാക്കാന്‍ 60 ലക്ഷം ഡോസ് വാക്സിന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 11നു തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ  പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.