തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. ഇതുവരെ ആകെ 2,49,30,543 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. .
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1158, കൊല്ലം 1034, പത്തനംതിട്ട 297, ആലപ്പുഴ 611, കോട്ടയം 644, ഇടുക്കി 226, എറണാകുളം 1274, തൃശൂര്‍ 1567, പാലക്കാട് 732, മലപ്പുറം 1574, കോഴിക്കോട് 1339, വയനാട് 344, കണ്ണൂര്‍ 727, കാസര്‍ഗോഡ് 843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,95,560 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,675 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.