Kerala Covid : മുഖ്യമന്ത്രി പിണറായി വിജയൻ അടയന്തരമായി ഉന്നതതല യോഗം വിളിച്ചു
നാളെ രാവിലെ 11 മണിക്കാണ് യോഗം. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. ജില്ല കളക്ടർമാർ, ജില്ല പൊലീസ് മേധാവികൾ, ഡിഎംഒമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Thiruvananthapuram : കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) അടിയന്തര ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. ജില്ല കളക്ടർമാർ, ജില്ല പൊലീസ് മേധാവികൾ, ഡിഎംഒമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കൂടാതെ സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനമായി. വെള്ളി ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധനയായി നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ALSO READ : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരം; ഇന്ന് 8778 പേർക്ക് കൊവിഡ്, 22 മരണം
അതേസമയം സംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 41 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂർ 748, തിരുവനന്തപുരം 666, തൃശൂർ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസർഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,39,52,957 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 205 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7905 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1185, കോഴിക്കോട് 1062, മലപ്പുറം 832, കോട്ടയം 747, കണ്ണൂർ 619, തിരുവനന്തപുരം 507, തൃശൂർ 527, ആലപ്പുഴ 478, പാലക്കാട് 219, കൊല്ലം 421, കാസർഗോഡ് 400, പത്തനംതിട്ട 344, ഇടുക്കി 303, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
41 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, കോട്ടയം 8, തൃശൂർ 5, വയനാട് 4, എറണാകുളം 3, കൊല്ലം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 338, കൊല്ലം 173, പത്തനംതിട്ട 194, ആലപ്പുഴ 115, കോട്ടയം 236, ഇടുക്കി 57, എറണാകുളം 201, തൃശൂർ 249, പാലക്കാട് 68, മലപ്പുറം 261, കോഴിക്കോട് 472, വയനാട് 66, കണ്ണൂർ 140, കാസർഗോഡ് 72 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,25,775 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,199 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,81,873 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8326 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1384 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 420 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.