Kerala covid update: സംസ്ഥാനത്ത് ഇന്ന് 11, 546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 118 മരണം
11,056 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 27,52,492 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11, 546 പേര്‍ക്ക് കൊവിഡ് (Covid-19) സ്ഥിരീകരിച്ചു. 11,056 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 27,52,492 ആയി. 1,00,230 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ വകുപ്പ് (Health department) അറിയിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test positivity rate) 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1331, തിരുവനന്തപുരം 1192, കൊല്ലം 1187, തൃശൂര്‍ 1124, എറണാകുളം 1088, പാലക്കാട് 654, കോഴിക്കോട് 995, കാസര്‍ഗോഡ് 705, ആലപ്പുഴ 644, കണ്ണൂര്‍ 549, കോട്ടയം 464, പത്തനംതിട്ട 422, ഇടുക്കി 227, വയനാട് 189 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health workers) രോഗം ബാധിച്ചത്. കാസര്‍ഗോഡ് 16, കണ്ണൂര്‍ 12, കൊല്ലം 11, തിരുവനന്തപുരം 10, പാലക്കാട് 8, എറണാകുളം 7, തൃശൂര്‍ 5, പത്തനംതിട്ട 4, വയനാട് 3, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതിന്റെ വിവരങ്ങൾ.
കൊവിഡ് സ്ഥിരീകരിച്ച 11,056 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1392, കൊല്ലം 1819, പത്തനംതിട്ട 386, ആലപ്പുഴ 778, കോട്ടയം 463, ഇടുക്കി 273, എറണാകുളം 1504, തൃശൂര്‍ 1133, പാലക്കാട് 1060, മലപ്പുറം 862, കോഴിക്കോട് 475, വയനാട് 94, കണ്ണൂര്‍ 436, കാസര്‍ഗോഡ് 381 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,52,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,650 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,983 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2388 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. എട്ടിന് താഴെയുള്ള 313, ടി.പി.ആര്‍. എട്ടിനും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy