Covid Third Wave : കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുമെന്നതിന് തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ദ്ധൻ

ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള നാല്പതിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 10:17 AM IST
  • ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗം ഉണ്ടാകുമെന്നതിന് തെളിവുകൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
  • കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് അതിന് കരണമായേക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ ഡോ അനുരാഗ് അഗർവാൾ പറഞ്ഞു.
  • ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള നാല്പതിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു.
  • മഹാരാഷ്ട്രയിൽ 21 കേസുകളും, മധ്യപ്രദേശിൽ ആറ് കേസുകളും, കേരളത്തിൽ മൂന്ന് കേസുകളും, തമിഴ്‌നാട്ടിൽ മൂന്ന് കേസുകളും, കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
Covid Third Wave : കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുമെന്നതിന് തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ദ്ധൻ

New Delhi : കോവിഡ് രണ്ടാം തരംഗത്തിന്  (Covid Second Wave) ശേഷം രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് (Delta Plus) വകഭേദം ആശങ്ക പറത്താൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗം ഉണ്ടാകുമെന്നതിന് തെളിവുകൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് അതിന് കരണമായേക്കുമെന്നും  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ ഡോ അനുരാഗ് അഗർവാൾ പറഞ്ഞു.

ഒരു പ്രമുഖ ദേശിയ മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഡോ അനുരാഗ് അഗർവാൾ ഈ വിവരം പങ്ക് വെച്ചത്. ജൂണിൽ തന്റെ ഇന്സ്ടിട്യൂട്ടിൽ ഉള്ളവർ മഹാരാഷ്ട്രയിൽ നിന്നുള്ള 3500 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ ഡെൽറ്റ പ്ലസ് വകഭേദങ്ങൾ (Delta Plus) കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ആകെ കേസുകളുടെ ഒരു ശതമാനം പോലും വരില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ALSO READ: Covid Delta Plus Variant : രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള 40 - ലധികം കേസുകൾ സ്ഥിരീകരിച്ചു

കോവിഡ് മൂന്നാം തരംഗം (Covid Third Wave) ആരംഭിക്കുന്നതിന് കോലി ആശങ്കപെടാതെ കോവിഡ് രണ്ടാം തരംഗ അവസാനിക്കാത്തതിനെ ചൊല്ലിയാണ് ആശങ്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡെൽറ്റ പ്ലസ് വകഭേദവും മൂന്നാം തരംഗവും രൂക്ഷമായിരിക്കുമെന്നതിന് തെളിവുകൾ ഇല്ലെന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള നാല്പതിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സർക്കാർ ഡെൽറ്റ പ്ലസ് വകഭേദത്തെ ആശങ്കയുളവാക്കുന്ന വകഭേദമായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഡെൽറ്റ പ്ലസ് വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു.

ALSO READ: COVID Vaccine വിതരണം കേന്ദ്രം ഏറ്റെടുത്ത ആദ്യ ദിവസം വാക്‌സിൻ സ്വീകരിച്ചത് 85.96 ലക്ഷം പേർ

മഹാരാഷ്ട്രയിൽ 21 കേസുകളും, മധ്യപ്രദേശിൽ ആറ് കേസുകളും, കേരളത്തിൽ മൂന്ന് കേസുകളും, തമിഴ്‌നാട്ടിൽ മൂന്ന് കേസുകളും, കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതുവരെ ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ   കൂടാതെ മറ്റ് 8 രാജ്യങ്ങളിൽ  കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്, യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണ് കോവിഡ് ഡെൽറ്റാ വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News