Kerala Covid Update : കേരളത്തിൽ ഇന്ന് 2035 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.49%
സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കോവിഡ്. 12 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു
Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 3.49% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 12 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 58,344 സാമ്പിളുകളാണ് പരിശോധിച്ചത്.
കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
13 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 167 ആയി. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 48 പേർക്ക് മാത്രമാണ്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 12 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4381 ആയി.
കോഴിക്കോട് 245, എറണാകുളം 228, കൊല്ലം 218, കണ്ണൂര്‍ 141, മലപ്പുറം 160, കോട്ടയം 154, തിരുവനന്തപുരം 108, തൃശൂര്‍ 151, ആലപ്പുഴ 132, കാസര്‍ഗോഡ് 76, പാലക്കാട് 41, പത്തനംതിട്ട 64, വയനാട് 52, ഇടുക്കി 37 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 12 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4381 ആയി.
ALSO READ : Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,53,859 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 153813 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 471 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം 191, കൊല്ലം 361, പത്തനംതിട്ട 82, ആലപ്പുഴ 198, കോട്ടയം 263, ഇടുക്കി 67, എറണാകുളം 747, തൃശൂര്‍ 436, പാലക്കാട് 56, മലപ്പുറം 243, കോഴിക്കോട് 330, വയനാട് 69, കണ്ണൂര്‍ 108, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.