Kerala COVID Update : കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.


ALSO READ : Onam 2021: സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം, മാസ്കിട്ട് ഗ്രൂപ്പ് ഫോട്ടോ,അല്‍പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം- ആരോഗ്യവകുപ്പ്


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂര്‍ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസര്‍ഗോഡ് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


ALSO READ : പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു


115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 19, വയനാട് 14, കാസര്‍ഗോഡ് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂര്‍ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂര്‍ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂര്‍ 1106, കാസര്‍ഗോഡ് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ALSO READ : Covid Vaccine for Children: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എന്ന് മുതല്‍ ലഭ്യമാകും? ICMR-NIV Director മറുപടി നല്‍കുന്നു


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.