തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.


ALSO READ : COVID XE Variant : പുതിയ കോവിഡ് വകഭേദം XE ഇന്ത്യയിലും; മുബൈയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം 13, പത്തനംതിട്ട 30, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 25, എറണാകുളം 110, തൃശൂര്‍ 53, പാലക്കാട് 2, മലപ്പുറം 5, കോഴിക്കോട് 35, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


അതേസമയം അടുത്തിടെ യുകെയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ XE ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. മുബൈയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് എക്സ്ഇ.


230 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എക്സ്ഇ വകഭേദം കണ്ടെത്തിയ. 228 കേസുകൾ ഒമിക്രോണും ഒരു കേസ് കപ്പ വകഭേദവുമായിരുന്നുയെന്ന് മുംബൈ കോർപ്പറേഷൻ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.